Saturday, April 10, 2010

prarthana

Allahuvinte Kalpana
Ningal Ningalude Matha pithakkalku vendi prarthikkuka"Enne cheruppathil valare kashtapetu valarthiya ente mathapithakalku karuna choriyane"
Ippozhathe kuttikal prarthikkum " Enne cheruprayathil Day Care centeril Kondakkiya Avare Vrudhasadanathil kondakkan Enne Thunakkane"

1 comment:

  1. (23-30) നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവന്നു മാത്രമല്ലാതെ മറ്റാര്‍ക്കും ഇബാദത്ത് ചെയ്യരുത്. മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കേണം. നിങ്ങളുടെ അടുക്കല്‍ അവരില്‍ ഒരാളോ, രണ്ടുപേരുമോ വാര്‍ധക്യം പ്രാപിക്കുന്നുവെങ്കില്‍, അപ്പോള്‍ അവരോട് `ഛെ` എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കയുമരുത്. മറിച്ച്, ആദരവോടെ സംസാരിക്കുക. അവരുടെ മുമ്പില്‍ കനിവോടും കാരുണ്യത്തോടും കൂടി വിനീതരായി പെരുമാറുക. ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യുക: `നാഥാ, എന്റെ കുട്ടിക്കാലത്ത് അവര്‍ എന്നെ എവ്വിധം സ്നേഹവാത്സല്യങ്ങളോടെ പരിപാലിച്ചുവോ, അവ്വിധം നീ അവര്‍ക്ക് കാരുണ്യം അരുളേണമേ!` നിങ്ങളുടെ മനസ്സുകളിലുള്ളതെന്താണെന്ന് നാഥന്ന് നന്നായറിയാം. നിങ്ങള്‍ സച്ചരിതരാവുകയാണെങ്കില്‍, തെറ്റുകളില്‍ ബോധവാനായിക്കൊണ്ട് ദൈവദാസ്യത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്കൊക്കെയും അവന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു. ബന്ധുവിന് അവന്റെ അവകാശം നല്‍കേണം. ദരിദ്രന്നും സഞ്ചാരിക്കും അവരുടെ അവകാശവും നല്‍കേണം-ദുര്‍വ്യയമരുത്. തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ ചെകുത്താന്മാരുടെ സഹോദരങ്ങളാകുന്നു. ചെകുത്താനോ, തന്റെ റബ്ബിനോട് നന്ദികെട്ടവനുമാകുന്നു. നീ ആഗ്രഹിക്കുന്ന ദൈവാനുഗ്രഹം പ്രതീക്ഷിച്ചുകൊണ്ട്, അവരുടെ (ബന്ധുക്കളുടെയും ദരിദ്രരുടെയും സഞ്ചാരികളുടെയും) ആവശ്യങ്ങളെ (താല്‍ക്കാലികമായി) അവഗണിക്കേണ്ടിവന്നാല്‍, അപ്പോള്‍ അവരോട് സൌമ്യമായി സംസാരിക്കേണം. നിന്റെ കൈ പിരടിയില്‍ കെട്ടിവെക്കരുത്. മുഴുവനായി തുറന്നിടുകയും അരുത്. അങ്ങനെയായാല്‍ നീ അധിക്ഷിപ്തനും ദുഃഖിതനുമായിത്തീരും. നിന്റെ നാഥന്‍ ഇച്ഛിക്കുന്നവര്‍ക്ക് സമൃദ്ധിയായി വിഭവം നല്‍കുകയും ഇച്ഛിക്കുന്നവരെ ഞെരുക്കുകയും ചെയ്യുന്നു. അവന്‍ തന്റെ ദാസന്മാരുടെ അവസ്ഥകളെക്കുറിച്ച് ബോധമുള്ളവനും അവരെ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ.

    ReplyDelete